പരവൂർ: പരവൂർ നഗരസഭ, ആസ്റ്റർ ലാബ്സ്, സെന്റ് ജൂഡ് ചർച്ച്, കരിസ്മാറ്റിക്ക് കൂട്ടായ്മ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ രക്ത പരിശോധന ക്യാമ്പ് നാളെ രാവിലെ 8.30 ന് കുറുമണ്ടൽ സെന്റ് ജൂഡ് ചർച്ച് ഹാളിൽ നടക്കും. കുറുമണ്ടൽ ഇടവക വികാരി ഫാ. ഡിക്‌സൺ ആന്റണി ഉദ്‌ഘാടനം ചെയ്യും. വാർഡ് കൗൺസിലർ എസ്.ഗീത അദ്ധ്യക്ഷത വഹിക്കും. ആസ്റ്റർ ലാബ്സ് മാനേജിംഗ് ഡയറക്ടർ ദിപു രാജ് രക്ത പരിശോധന ക്യാമ്പിനെ കുറിച്ച് വിശദീകരണം നടത്തും. .ഇടവക സെക്രട്ടറി ആൽബി, ഇടവക കൈകാരൻ ഫ്രാൻസിസ് എന്നിവർ സംസാരിക്കും. കരിസ്മാറ്റിക് മോഡിറേറ്റർ പരവൂർ സെബാസ്ററ്യൻ സ്വാഗതവും ഇടവക കോ ഓർഡിനേറ്റർ ആൽഫ്രഡ് നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |