കൊല്ലം: കൊല്ലം കോർപ്പറേഷൻ ജനപ്രതിനിധികൾക്ക് സംബോധ് ഫൗണ്ടേഷന്റെ ആദരവും ഉപഹാര സമർപ്പണവും ഇന്ന് നടക്കുമെന്ന് സെക്രട്ടറി അഡ്വ. കല്ലൂർ കൈലാസ് നാഥ് അറിയിച്ചു. സുസ്ഥിരവികസനം മുൻനിറുത്തി പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തെ വിശകലനം ചെയ്യുംം. കൊല്ലം രാമവർമ്മ ക്ലബ് മിനി ഹാളിൽ ഇന്ന് വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മേയർ എ.കെ. ഹഫീസ് നിർവ്വഹിക്കും. സംബോധ് ഫൗണ്ടേഷൻ കേരള ഘടകത്തിന്റെ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കും. കോർപ്പറേഷനിലെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി. ബാബു, എൻ.ഡി.എ പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ്‌കുമാർ എന്നിവർ വിഷയാധിഷ്ഠിത ഭാഷണം നടത്തും . ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ .കെ. ഉണ്ണിക്കൃഷ്ണ പിള്ള പ്രതിനിധികളെ ആദരിക്കും. സ്ഥലം കൗൺസിലർ ബി. ഷൈലജ സംസാരിക്കും. ട്രസ്റ്റ് മെമ്പർ പാർവ്വതി അനന്തശങ്കരൻ നന്ദി പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |