കരുനാഗപ്പള്ളി : കൊല്ലക സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള 105-ാമത് കന്നേറ്റി കൺവെൻഷൻ നാളെ തുടങ്ങി 25ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 6.30ന് ഇടവക ഗായകസംഘം നേതൃത്വം നൽകുന്ന ഗാന ശുശ്രൂഷ. മാത്യു ജോൺ, ജോസഫ് വാഴതറ, ബാബു തേക്കുതോട്, ബെൻസൺ വിലങ്ങറ, എം ഇ ഷാജി, ബിജു നെടുമ്പ്രം, ബോബി മാത്യു തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തും. 25ന് രാവിലെ എട്ടിന് സാം കോശി ആദ്യകുർബാന സ്വീകരിക്കും. 22 മുതൽ ആദ്യ ഫല ശേഖരണത്തിനായി കല്ലേലിഭാഗം, കൊല്ലക, കന്നേറ്റി എന്നിവിടങ്ങളിൽ ഭവന സന്ദർശനം നടത്തും. കൺവെൻഷന്റെ ഭാഗമായി 15 ഓളം പേർക്ക് പാലിയേറ്റീവ് ധനസഹായവും വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ ഇടവക വികാരി ബിജു ജോൺ, കൺവീനർ കെ.കെ. തോമസ്, പി.സി. റൂസോ, വി.ജി. മാത്യു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |