കോട്ടയം: രാസലഹരിയായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൂവപ്പള്ളി കാരികുളം കുളിരുപ്ലാക്കൽ മെറിനെയാണ് (27) കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ കാഞ്ഞിരപ്പള്ളി 26-ാം മൈൽ ഭാഗത്താണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്ത ശേഷം തുടർന്ന് നടത്തിയ പരിശോധനയിലാണ് 05.240 മില്ലി ഗ്രാം എം.ഡി.എം.എ ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ അഖിൽ വിജയകുമാർ, എസ്.ഐ എം.പി അനിൽകുമാർ, ഡ്രൈവർ സി.പി.ഒ അൻസാർ ഹംസ്സ, ഹോം ഗാർഡ് റെജി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |