
''ആണായാലും, പെണ്ണായാലും ചതിക്കുഴികളിൽപ്പെടാതെ കുട്ടികൾ വളർന്ന് വീടിനും,നാടിനും വിളക്കായും,തണലായും,നിറസാന്നിധ്യമായും വിളങ്ങുന്ന കാഴ്ചകണ്ട് കണ്ണടക്കാൻ ഭാഗ്യം തരണേയെന്നു പ്രാർത്ഥിച്ചിരുന്ന ഒരു അദ്ധ്യാപകൻ എനിക്കുണ്ടായിരുന്നു. അദ്ദേഹത്തെ ഹൃദയത്തിൽസ്മരിച്ചുകൊണ്ട് നമുക്കാരംഭിക്കാം! ഇന്ന്,ഏതെങ്കിലും ഒരദ്ധ്യാപകൻ ഇപ്രകാരംപ്രാർത്ഥിക്കാറുണ്ടോ?എന്തിനാ പ്രാർത്ഥന, ചിന്തിക്കാറുണ്ടോ?എന്തിനേറെ, ഏതെങ്കിലും രക്ഷകർത്താക്കളുണ്ടാകുമോ, ഇപ്രകാരംപ്രാർത്ഥിച്ച് മക്കളുമൊത്തുപോകാൻ ഭാഗ്യം സിദ്ധിച്ചവർ!
ഒരിക്കലും നടക്കാത്ത കാര്യങ്ങൾക്കായി ആരെങ്കിലും പ്രാർത്ഥിക്കുമോ?പ്രാർത്ഥനയിൽപോലും പറയാൻ കഴിയാത്തകാര്യങ്ങൾ,നടന്നുകാണാൻ ആശിക്കുന്നതെങ്ങനെയാണ്!ഉപദേശം പോലെ മോശപ്പെട്ട സ്വഭാവമുണ്ടോ അങ്ങനെയങ്ങ് ഉപദേശിച്ചു നന്നാക്കാൻ,യോഗ്യതയുള്ളവരും വേണമല്ലോ!"" ഇത്രയും പറഞ്ഞുകൊണ്ട് പ്രഭാഷകൻ,സദസ്യരെ നോക്കിയപ്പോൾ,മിക്കവരുടെയുള്ളിലും,തങ്ങൾക്ക് ജീവിതത്തിൽ വിളക്കായി നിന്ന്,സ്വയമെരിഞ്ഞ് വെളിച്ചം പകർന്നുതന്ന ഏതോ ധന്യ ജീവിതസ്മരണകൾ നിറഞ്ഞൊരുഭാവമായിരുന്നു.എല്ലാവരേയുംവാത്സല്യപൂർവം നോക്കിയൊരു ചെറുപുഞ്ചിരിയോടെ പ്രഭാഷകൻ ഇപ്രകാരംതുടർന്നു:''ഇന്ന്,നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമുള്ള ഒരുവിപത്താണ് 'നർക്കോട്ടെററിസം"(Narcoterrorism).ഇന്ത്യ പോലുള്ളശക്തമായ ഒരുരാജ്യത്തെ,ഒന്നുമല്ലാതെയാക്കാൻ,ഇതിലുംഎളുപ്പമുള്ളമറ്റൊരു മാരകായുധം ശത്രുക്കളുടെ കൈയ്യിലില്ലയെന്നുകൂടി നമ്മൾ തിരിച്ചറിയുക.അടുത്ത തലമുറകൾ മുഴുവനും രാസലഹരിയുടെ നീരാളിപ്പിടുത്തത്തിലായാൽ,രാജ്യമെങ്ങനെ മുന്നോട്ടുപോ കും? ഇന്ന് കുട്ടികൾക്കിടയിലെ രാസലഹരി ഉപയോഗം അത്രയേറെ ഭയാനകമായിരിക്കുന്നു. പൊതു സ്ഥലങ്ങളിൽ മദ്യപിക്കുന്ന പെൺകുട്ടികൾ ഇന്ന് കേരളത്തിൽ വലിയ അത്ഭുതമല്ലാതായിരിക്കുന്നു!ആൺപെൺ വ്യത്യാസമില്ലാതെ കൗമാരക്കാർ,റോഡുവക്കിൽ ലഹരി പുകയെടുത്ത്,സമൂഹത്തിന്റെ മുഖത്തേക്ക് ഊതിവിടുന്നതുപോലെ ആസ്വദിച്ചുനിൽക്കുന്നകാഴ്ച, തിരുവനന്തപുരത്തും,കൊച്ചിയിലും മാത്രമല്ല നമ്മുടെ നാട്ടിൻപുറങ്ങളിൽപോലും സാധാരണ കാഴ്ചയാകുന്ന കാലം അതിവിദൂരമല്ലയെന്നുവേണംകരുതാൻ! കേരളത്തിൽ ഒരുസ്ഥലത്തും കഞ്ചാവ് കൃഷി ചെയ്യുന്നില്ല. എന്നാൽ,അത് ഇവിടെസുലഭം.ഇവിടെ രാസലഹരി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയുമില്ല. പക്ഷെ,അതിവിടെ അതിസുലഭം. അപ്പോൾ,ഇവിടെ വേലിതന്നെ വിളവുതിന്നുകയാണോ?അതുനോക്കണ്ടേ! ഒരു കുട്ടിയുടെ ജീവശാസ്ത്രപരമായ കുടുംബത്തിലെ ആർക്കെങ്കിലും (മാതാപിതാക്കൾ, സഹോദരങ്ങളെപോലുള്ളവർ) ലഹരി/മദ്യം/മയക്കുമരുന്ന് ഉപയോഗത്തിന്റെ ചരിത്രമുണ്ടെങ്കിൽ, ആ കുട്ടിക്ക് ആസക്തി ഉണ്ടാകാനുള്ളസാധ്യത കൂടുതലാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ നിലവിലെ ഗവേഷണം സൂചിപ്പിക്കുന്നത്, ഒരു വ്യക്തിയുടെ മസ്തിഷ്കം ഇരുപതുകളിൽ എത്തുന്നതുവരെ പൂർണമായി വികസിക്കില്ല എന്നാണ്. ആസക്തിയുടെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് പ്രധാന ഘടകങ്ങളുണ്ട്.
FACTS എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. കുടുംബചരിത്രം (Family history), ആദ്യ ഉപയോഗത്തിന്റെ പ്രായം (Age of first use), ആസക്തി (Craving), സഹിഷ്ണുത (Tolerance), ചുറ്റുപാട് (Surroundings) എന്നിവയാണത്. ഒരു കുട്ടിയുടെ കൗമാരകാലത്ത് ഉപയോഗിക്കുന്ന മദ്യവും മയക്കുമരുന്നുകളും അയാളുടെ തലച്ചോറിലെ 'വയറിങ്ങിനെ" നശിപ്പിക്കുകയും ഭാവിയിൽ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. മസ്തിഷ്കം പൂർണമായി വികസിച്ചിട്ടില്ലാത്തതിനാൽ കുട്ടികളും കൗമാരക്കാരും മദ്യത്തോടും മറ്റ് മയക്കുമരുന്നുകളോടും കൂടുതൽ സെൻസിറ്റീവ് ആയിരിക്കും. കൗമാരപ്രായത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഹോർമോണുകളും കൗമാരക്കാരുടെ മാനസികാവസ്ഥയ്ക്ക് കാരണമാകാം. കൗമാരക്കാരായ മക്കളുടെ പെരുമാറ്റത്തിലോ രൂപത്തിലോ പ്രതികരണങ്ങളിലോ ഉള്ള മാറ്റങ്ങൾ രക്ഷിതാക്കൾ സസൂക്ഷ്മം ശ്രദ്ധിക്കണം. ചില മാറ്റങ്ങൾ/ലക്ഷണങ്ങൾ ഇവയാണ്: കുട്ടികൾ സംസാരത്തിൽ നേത്രസമ്പർക്കം ഒഴിവാക്കുക (eye contact), നിരുത്തരവാദപരമായി പെരുമാറുക, ഇടയ്ക്കിടെ പണം ചോദിക്കുക, മോഷ്ടിക്കുക, കിടപ്പുമുറിയുടെ വാതിലുകൾ അസാധാരണമായി പൂട്ടിയിടുക, രഹസ്യകോളുകൾ ചെയ്യുക, മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ട് നില്ക്കുക/കുടുംബവുമായോ സുഹൃത്തുക്കളുമായോയുള്ള ബന്ധങ്ങൾ കുറയുക ഇവയൊക്കെ പ്രത്യേകം മുതിർന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പക്ഷേ, ആര് ശ്രദ്ധിക്കും?ശ്രദ്ധിക്കാൻ,ഉത്തരവാദപ്പെട്ട അച്ഛനോ,അണ്ണനോ, അമ്മാവനോ വേണം. അപ്പോൾ,അവിടെയാരുനിൽക്കും?എവിടെ?'ബെവ്ക്കോ"ചില്ലറവില്പനശാലയു ടെ 'മുന്നിലെ"'ക്യൂ"വിൽ! അവിടെ ആരെയെങ്കിലുംനിർത്തിയാലല്ലേ, ഇവിടെ ശ്രദ്ധിക്കാൻപറ്റു! അപ്പോൾ,ആദ്യം ആര് നന്നാകണം?അത്,ആദ്യം തീരുമാനിക്കണമല്ലോ,എങ്കിലല്ലേ,എന്റെ ഗുരുനാഥൻ പണ്ട് അനുഗ്രഹം ചൊരിഞ്ഞ വാക്കുകളെപ്പറ്റിചിന്തിക്കാനെങ്കിലും,കഴിയു!""ഇപ്രകാരംപറഞ്ഞുകൊണ്ട്പ്രഭാഷകൻ,സദസ്യരെ ശ്രദ്ധിച്ചപ്പോൾ,പലരും നെടുവീർപ്പിന്റെ ആശ്വാസത്തിൽ അഭയം തേടുന്ന ഭാവത്തിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |