SignIn
Kerala Kaumudi Online
Friday, 15 May 2026 6.38 PM IST

ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന്,​ നസീമും ശരത്തും വിറ്റിരുന്നത് തിരുവനന്തപുരത്തെ തീരദേശങ്ങളിൽ

drugs-sale

പാലോട്: കഴിഞ്ഞ ദിവസം പുലർച്ചെ പൊലീസിന്റെ ഇന്റലിജൻസ് കളക്ഷൻ ഡ്യൂട്ടിക്കിടെ പാലോട് ചിപ്പൻചിറ പാലത്തിന് സമീപത്തു നിന്നും 20 ഗ്രാം എം.ഡി.എം.എ യുമായി രണ്ടു പേർ പിടിയിൽ. കാട്ടാക്കട കിള്ളി കുമളി തലക്കൽ പുത്തൻ വീട്ടിൽ നസിം, മുല്ലൂർ പ്രിയദർശിനി നഗർ ആർ.വി നിവാസിൽ ശരത് വിവേക് എന്നിവരാണ് പിടിയിലായത്.

ബംഗളൂരിൽ നിന്നു പെരുമാതുറ, കഠിനംകുളം തുടങ്ങിയ പ്രദേശങ്ങളിൽ ചില്ലറ വില്പനക്കായി കൊണ്ടുവന്ന രണ്ട് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.നെടുമങ്ങാട് എ.സി.പി അച്യുത് അശോക്, റൂറൽ നർക്കോട്ടിക് ജില്ലാ സെൽ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് പ്രദീപ് കുമാർ, റൂറൽ ഡാൻസാഫ് ടീം സബ് ഇൻസ്‌പെക്ടർമാരായ സഫീർ ഓസ്റ്റിൻ ജി ഡെന്നിസൺ, സുനി ലാൽ, ജിഷി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്, നെവിൽ രാജ്, അനൂപ്, സതി കുമാർ, ഉമേഷ്, അനീഷ്, സി.പി.ഒ മാരായ ശരൺ, രാജേഷ്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, DRUGS, SALE, TWO HELD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY