
കുളത്തൂർ: കിടപ്പാടമില്ലാത്ത നിർദ്ധന കുടുംബങ്ങൾക്ക് വീടിന് ധനസഹായവുമായി ഡോ.എ.പി.ജെ.അബ്ദുൾ കലാം ഫൗണ്ടേഷൻ. ഇതുവരെ തിരുവനന്തപുരം ജില്ലയിൽ 33നിർദ്ധന കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കാൻ ധനസഹായം നൽകിയതായി ഫൗണ്ടേഷൻ ചെയർമാൻ മനോജ് മോഹൻ പറഞ്ഞു. മുദാക്കൽ, കഠിനംകുളം,പള്ളിപ്പുറം,കഴക്കൂട്ടം,ശ്രീകാര്യം,അരുവിക്കര വിവിധയിടങ്ങളിൽ അർഹരായ കുടുംബങ്ങളെ കണ്ടെത്തിയാണ് ഫൗണ്ടേഷൻ ധനസഹായം വിതരണം ചെയ്തത്. കിടപ്പാടമില്ലാതെ ടാർപ്പ കെട്ടിയ കുടിലിൽ കഴിഞ്ഞിരുന്ന അരുവിക്കര പഞ്ചായത്തിലെ പൊന്നി അമ്മ, മുദാക്കൽ പഞ്ചായത്ത് പുകയിലത്തോപ്പിൽ പാറുകുട്ടി അമ്മ തുടങ്ങി ഒട്ടനവധി കുടുംബങ്ങൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ സഹായമെത്തിക്കാനായി. മലബാർ ചാരിറ്റബിൾ ട്രസ്റ്റുൾപ്പെടെയുള്ള സംഘടനകളുടെ സഹകരണത്തോടെയാണ് ധനസഹായം.100 വീടുകൾക്ക് ധനസഹായമൊരുക്കുകയെന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. 30വീടുകളുടെ താക്കോൽദാനം മനോജ് മോഹനന്റെ അദ്ധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. ഫൗണ്ടേഷൻ വൈസ്ചെയർമാൻ അലക്സ് ജയിംസ്,മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഷോറൂം ഹെഡ് സനിഷ്, കെ.പി.സി.സി.മുൻ വൈസ്‌പ്രസിഡന്റ് മൺവിള രാധാകൃഷ്ണൻ,കഴക്കൂട്ടം പ്രശാന്ത്, മദർ തെരേസ ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ജിജി ജോസഫ്,മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഏരിയ മാനേജർ ഗോപൻ, മലബാർ ഗോൾഡ് ചാരിറ്റി ഇൻ ചാർജ് അനിൽകുമാർ, ജഗ് ജീവ് റാം ഫൗണ്ടേഷൻ ചെയർമാൻ മനോൺമണി,പുലരി കല കായിക സാംസ്‌കാരിക സമിതി പ്രസിഡന്റ് എസ്.കെ.സുജി, ഡയറക്ടർ ബോർഡ് മെമ്പർ ആറ്റിപ്ര കൈലാസ്, വ്യാപാരി വ്യവസായി കോൺഗ്രസ് കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡന്റ് സജി ഇടവിള,ഹരിലാൽ,വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |