
കൊല്ലം: കൊല്ലം സായി ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് ഇവിടത്തെ പരിശീലകരുടെയും ജീവനക്കാരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടികൾ ആരെക്കുറിച്ചും പരാതിപ്പെട്ടിരുന്നില്ലെന്നും പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുന്നിയിരുന്നില്ലെന്നുമാണ് പൊതുവേ ലഭിച്ച മൊഴി.
ഹോസ്റ്റലിലെ 15 വിദ്യാർത്ഥികളുടെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി. നാട്ടിലേക്ക് പോയ ഒരുവിഭാഗം വിദ്യാർത്ഥികൾ മടങ്ങിവരാനുണ്ട്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ വിശദമായ മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), ആറ്റിങ്ങൽ സ്വദേശിനി വൈഷ്ണവി (15) എന്നിവരെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ ഒരാഴ്ചയോളം എടുക്കും. സാന്ദ്രയുടെ രക്ഷിതാക്കളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘാംഗങ്ങൾ കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. വൈഷ്ണവിയുടെ രക്ഷിതാക്കളുടെ മൊഴിയും വരും ദിവസങ്ങളിൽ വിശദമായി രേഖപ്പെടുത്തും. കൊല്ലം എ.സി.പി എസ്. ഷെരീഫിന്റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് സി.ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |