SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.58 PM IST

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്

Increase Font Size Decrease Font Size Print Page
crime

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ച് "നിങ്ങളുടെ ഫോണിൽ ഫോൺ പേ ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 12000 സമ്പാദിക്കാം" എന്ന തരത്തിലുള്ള സന്ദേശം നൽകിയാണ് തട്ടിപ്പ്. തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണിൽ ക്ലിക്ക് ചെയ്താൽ മൊബൈൽ ഫോണിൽ ഫോൺ പേ ആപ്പ് സ്വയം തുറക്കും. അതിൽ 1499 എന്ന തുക കാണിക്കും. തുക ലഭിക്കാനായി പിൻ നമ്പർ നൽകുന്നതോടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നു.

യഥാർത്ഥത്തിൽ ഇത് പണം ലഭിക്കുന്ന പേജ് അല്ല, മറിച്ച് 1499 രൂപ നൽകാനുള്ള റിക്വസ്റ്റ് പേയ്മെന്റ് പേജാണ്. ഇത് മനസ്സിലാക്കാതെ പിൻ നമ്പർ നൽകുമ്പോൾ തുക നേരിട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടി‌ലേക്ക് ട്രാൻസ്ഫറാകുന്നു. സംശയാസ്പദമായ ലിങ്കുകളിലോ ബട്ടണുകളിലോ ക്ലിക്ക് ചെയ്യരുത്. സംശയാസ്പദമായ പരസ്യങ്ങൾ കണ്ടാൽ ഉടൻ പൊലീസിനെ അറിയിക്കണം. സൈബർ തട്ടിപ്പിന് ഇരയായാൽ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ https://cybercrime.gov.in⁠ലോ പരാതി നൽകാം.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.