
പയ്യാവൂർ: എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിൽ പയ്യാവൂർ പതിറ്റടിപ്പറമ്പിലുള്ള കശുമാവ് തോട്ടത്തിൽ നിന്ന് 2026 വർഷത്തിലെ കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം 22ന് രാവിലെ 11ന് കരയോഗം ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് നൽകും.പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായി ആയിരം രൂപ നിരതദ്രവ്യം നൽകി പേര് രജിസ്റ്റർ ചെയ്യണം. ലേലം ഉറപ്പിച്ച് അവകാശം ലഭിക്കുന്നയാൾ മൊത്തം തുകയുടെ പകുതി അപ്പോൾ തന്നെ ഓഫീസിൽ അടച്ച് രസീത് വാങ്ങണം. ബാക്കി തുക മാർച്ച് 30 ന് മുമ്പായി തീർത്ത് നൽകേണ്ടതാണ്. കാരണം കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും കരയോഗത്തിന് അധികാരമുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |