
എടക്കാട്: തദ്ദേശസ്ഥാപനങ്ങളിൽ ചുമതലേയറ്റ ജനപ്രതിനിധികൾക്ക് എടക്കാട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനകീയ സ്വീകരണം നൽകി.ടി.കെ.ഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. ഡോ.എ വത്സലൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ കെ.ശിവദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ, ബ്ലോക്ക് മെമ്പർമാരായ കെ.വി.ജയരാജൻ, ടി.സി അക്ഷയ, കെ.വി.നിഷ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത പ്രേമരാജൻ, മെമ്പർമാരായ സി പി ബാബു, സി കെ ബാബുരാജ് ,ലൈബ്രറി സെക്രട്ടറി എം.കെ അബൂബക്കർ സംസാരിച്ചു.ടി.വി വിശ്വനാഥൻ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികൾക്ക് പുസ്തകവും ഭരണഘടനയുടെ ആമുഖം രേഖപ്പെടുത്തിയ ഫലകവും സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |