മലപ്പുറം: ഉർദുവിന്റെ വെളിച്ചത്തിൽ ചരിത്രം തിളങ്ങട്ടെ എന്ന പ്രമേയവുമായി കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും. 21ന് രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി ഷംസുദ്ദീൻ തിരൂർക്കാട് പതാക ഉയർത്തും.
10.30 ന് കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ വച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം നഗരസഭ ചെയർമാൻ യു.കെ മമ്മദ് ഷാ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് വൈദ്യർ സ്മാരകത്തിൽ വച്ച് നടക്കുന്ന സാംസ്കാരിക സംഗമം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.സി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈൻ രണ്ടത്താണി മുഖ്യാതിഥിയാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |