മലപ്പുറം: രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ, വിഖ്യാത സിനിമകളുടെ പ്രദർശനം കേന്ദ്രസർക്കാർ തടയരുതെന്ന് രശ്മി ഫിലിം സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. സെൻസർ ബോർഡിൽ പ്രാപ്തരായവരെ നിയമിക്കുക, മലപ്പുറത്ത് സാംസ്കാരിക സമുച്ചയം സ്ഥാപിക്കുക പ്രമേയങ്ങളും യോഗം അംഗീകരിച്ചു. പ്രസിഡന്റ് മണമ്പൂർ രാജൻബാബുഅദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ.കെ. കുറുപ്പൻ, ട്രഷറർ അഡ്വ.വി.എം.സുരേഷ് കുമാർ, ആശ കല്ലുവളപ്പിൽ, ഡോ.എസ്. സഞ്ജയ്, ഡോ.എസ്. ഗോപു, അനീസ് കൂത്രാടൻ, അനുരാജ്.എം, ഉസ്മാൻ ഇരുമ്പുഴി, നൗഷാദ് മാമ്പ്ര, കെ. ഉസ്മാൻ അലി സംസാരിച്ചു.
കെ. ഉദയകുമാർ വരണാധികാരിയായ തിരഞ്ഞെടുപ്പിൽ ഭാരവാഹികളായി മണമ്പൂർ രാജൻബാബു (പ്രസി.), ജി.കെ. രാം മോഹൻ, എ.ബാബു (വൈസ് പ്രസിഡന്റുമാർ), അനിൽ കെ. കുറുപ്പൻ (സെക്ര.), ഹനീഫ് രാജാജി, അനീസ് കൂത്രാടൻ (ജോ.സെക്രട്ടറിമാർ ), അഡ്വ.വി.എം.സുരേഷ് കുമാർ ( ട്രഷറർ), വി.ആർ. പ്രമോദ് (ഓഡിറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജി.കെ.രാം മോഹൻ സ്വാഗതവും ഹനീഫ് രാജാജി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |