
കാക്കനാട്: 2026 ജനുവരി 12 മുതൽ 2028 ജനുവരി 16 വരെയുള്ള ജില്ലയിലെ ചുമട്ടുതൊഴിലാളികളുടെ കൂലിനിരക്ക് സംബന്ധിച്ച് തൊഴിലുടമ പ്രതിനിധികളും തൊഴിലാളി സംഘടന പ്രതിനിധികളും തമ്മിൽ എറണാകുളം ജില്ലാ ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായി. ഇതനുസരിച്ച് പ്രധാന ആഘോഷ ദിവസങ്ങളിലും പൊതു അവധികളിലും ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികൾക്ക് ഒന്നര ഇരട്ടി മുതൽ 2 ഇരട്ടി വരെ കൂലി കൂടുതൽ കൊടുക്കാനും ധാരണയായി. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിന് ശേഷം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒന്നര ഇരട്ടി കൂലി നൽകണമെന്നും വ്യവസ്ഥയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |