
കൂത്താട്ടുകുളം: കാക്കൂർ കാഞ്ഞിരപ്പള്ളി മനയിൽ കുടുംബാംഗവും രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനുമായ ഹരീഷ് ആർ. നമ്പൂതിരിപ്പാട് രചിച്ച 'ബാലകഥാ സമാഹാരം " കാട്ടിലെ ക്രിസ്മസ് കഥകൾ " ഓണക്കൂർ സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. വിപിൻ സാബു പാടത്ത് പ്രകാശനം ചെയ്തു. തിരക്കഥാകൃത്ത് പോൾസൺ സക്കറിയാ ആദ്യപ്രതി ഏറ്റുവാങ്ങി. കാട്ടിൽ നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾ ഭാവനയിൽ കണ്ട് കാട്ടുമൃഗങ്ങളെ കഥാപാത്രങ്ങൾ ആക്കി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുന്ന രീതിയിൽ എഴുതിയ കുട്ടിക്കഥകളുടെ സമാഹാരമാണ് കാട്ടിലെ ക്രിസ്മസ് കഥകൾ. പേപ്പർ പബ്ലിക്കാണ് പുസ്തകരൂപത്തിൽ ആക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |