
തൃശൂർ: ആൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ ഷൈപ്പിംഗ് യംഗ് മൈൻഡ്‌സ് പ്രോഗ്രാമിന്റെ അഞ്ചാം പതിപ്പ് 22ന് രാവിലെ ഒമ്പതിന് ഡി.ബി.സി.എൽ.സി ഹാളിൽ നടക്കും. കോളേജ് വിദ്യാർത്ഥികൾക്കും യുവ മാനേജർമാർക്കുമായി തൃശൂർ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി കല്ല്യാൺ ജ്വല്ലേഴ്‌സ് എം.ഡി ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഡോ. മങ്കു സിംഗ്, ഡോ. രാജുനാരായണ സ്വാമി, വിക്കി ഭാരത് ചന്തോക്ക്, ഐ.പി. വിപിൻ എന്നിവർ സംവാദത്തിൽ പങ്കെടുക്കും. വിവരങ്ങൾക്ക് ഫോൺ; 9895760505. വാർത്താസമ്മേളനത്തിൽ സി. പത്മകുമാർ, എം.ആർ. ഗോപാലകൃഷ്ണൻ, പി.ജെ. ഷാജി, ഡോ. പി.ടി. നൗഷജ, ജാക്‌സൺ ഡേവിഡ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |