
പത്തനംതിട്ട: ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസ് 24ന് രാവിലെ 10ന് പത്തനംതിട്ട മർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പെയിന്റിംഗ് (വാട്ടർ കളർ) മത്സരം നടത്തുന്നു. 22ന് വൈകിട്ട് 5ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ഒരു സ്‌കൂളിൽ നിന്ന് പരമാവധി രണ്ടുപേർക്ക് പങ്കെടുക്കാം. മണ്ണ്, പ്രകൃതി, പരിസ്ഥിതി എന്നിവയോടനുബന്ധിച്ച വിഷയങ്ങളിലാണ് മത്സരം. പ്രഥമാദ്ധ്യാപകന്റെ സാക്ഷ്യപത്രവും കരുതണം. ഫോൺ: 0468 2323105, 9495117874. ഇ-മെയിൽ: soilsurveypta@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |