
കുന്നത്തുകാൽ: കാരക്കോണം എസ്.എം.സി.എസ്.ഐ നഴ്സിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 10 ദിവസങ്ങളിലായി നടന്നുവന്ന ക്യാമ്പിന്റെ സമാപന സമ്മേളനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡോ.ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ബെനറ്റ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.സുജാ ബേബി,നഴ്സിംഗ് എഡ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ.പ്രേമലത,എ.ആർ.സുശീൽ,എൻ.എസ്.എസ് കോഓർഡിനേറ്റർ ശ്രീജ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളായ അലീന തങ്കച്ചൻ സ്വാഗതവും,അലീന ലോറൻസ് നന്ദിയും പറഞ്ഞു.പാറശാല റെയിൽവേ സ്റ്റേഷൻ ശുചീകരണം,ലഹരിക്കെതിരെയുള്ള ഫ്ളാഷ് മോബ്,ബോധവത്കരണ ക്ലാസുകൾ,സൗജന്യ പഠനോപകരണ വിതരണം,കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാവപ്പെട്ട രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണം എന്നിവയും സംഘടിപ്പിച്ചു.ക്യാമ്പ് അംഗങ്ങൾ സമാഹരിച്ച 21,000 രൂപ ഏറ്റവും സാധുവായ രോഗിയെ കണ്ടെത്തി വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.
ക്യാപ്ഷൻ: കാരക്കോണം സി.എസ്.ഐ നഴ്സിംഗ് സ്‌കൂളിൽ നടന്ന എൻ.എസ്.എസ് യൂണിറ്റിന്റെ സമാപന സമ്മേളനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |