
വെള്ളറട: വെള്ളറടയിലുള്ള ബിവറേജ് ഔട്ട്ലൈറ്റിൽ മദ്യം നൽകിയില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ജീവനക്കാരനെ മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെമ്പൂര് കട്ടോട് കിഴക്കിൻകര പുത്തൻവീട്ടിൽ ആദർശ് (20) നെയാണ് അറസ്റ്റുചെയ്തത്. ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. മദ്യം വാങ്ങാനെത്തിയ യുവാവ് ഷോപ്പ് അടച്ച് ജീവനക്കാർ കണക്ക് നോക്കുന്നതിനിടയിൽ ഷോപ്പിനുള്ളിൽ കയറി വിദേശമദ്യം ആവശ്യപ്പെട്ടു.എന്നാൽ ഷോപ്പ് പൂട്ടി കണക്ക് ക്ളോസ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും മദ്യം നൽകാൻ കഴിയില്ലെന്നും ജീവനക്കാർ അറിയിച്ചു. തുടർന്ന് ഇയാൾ പോകാതെ ലഹളയുണ്ടാക്കുകയും ചോദ്യം ചെയ്ത ജീവനക്കാരനെ മർദ്ദിക്കുകയുമായിരുന്നു. വെള്ളറട പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കേസെടുത്ത് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |