
ആറ്റിങ്ങൽ: ലയൺസ് ക്ലബ് 318 എയുടെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു.20 റീജിയണുകളിൽ നടത്തിയ പ്രാരംഭ ക്വിസ് മത്സരത്തിൽ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച കുട്ടികളുടെ മെഗാ ക്വിസിൽ മാറ്റുരച്ചു.ഒന്നാം സ്ഥാനം 10,000 രൂപ ക്യാഷ് അവാർഡും മെമ്മന്റോയും സർട്ടിഫിക്കറ്റും നിതിൻ രാജ്.ജെ.എസ് ഹയർസെക്കൻഡറി സ്കൂൾ,രണ്ടും മൂന്നും സ്ഥാനങ്ങൾ പ്രാർത്ഥന.ആർ,അർജുൻ.എ.പി അയിരൂർ എം.ജി.എം മോഡൽ സ്കൂൾ നേടി.സമാപന സമ്മേളനം ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ജെയിൻ.സി.ജോബ് ഉദ്ഘാടനം ചെയ്തു.ക്വിസ് മാസ്റ്റർ കൂടിയായിരുന്ന സഞ്ജീവ് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.കബീർദാസ്,സിക്സ്റ്റസ് ലൂയിസ്,ആറ്റിങ്ങൽ പ്രകാശ്,എൻജിനിയർ രവീന്ദ്രൻ നായർ,സുരേഷ് കുമാർ.ബി.എസ്,ബിജികുമാർ.ടി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |