നേമം: കോടികളുടെ ക്രമക്കേടുകൾ നടന്ന നേമം സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പരാതികൾ കേൾക്കാനും,പരിഹാരം കാണാനും മന്ത്രി വി.ശിവൻകുട്ടി എത്തും.ഇന്ന് വൈകിട്ട് 5ന് നേമം നഗരസഭ ഓഡിറ്റോറിയത്തിൽ നടക്കുന്ന നിക്ഷേപ കൂട്ടായ്മ കൺവെൻഷൻ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ശാന്തിവിള മുജീബ് റഹ്‌മാനും,കൈമനം സുരേഷും പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ, നേമം സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പ്രതിഷേധം ഇടത് മുന്നണിക്ക് തിരിച്ചടിയായി.അതിനാൽ നിയമസഭ തിരഞ്ഞെടുപ്പിൽ,വോട്ട് ചോർച്ച തടയാൻ വേണ്ടിയാണ് മന്ത്രി നേരിട്ടെത്തി നിക്ഷേപകരെ കാണുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |