കൊല്ലം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം മൈക്രോ ചെക്ക് ലാബുമായി സഹകരിച്ച്, ഭക്ഷ്യ വിതരണ സംഭരണ മേഖലിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും മെഡിക്കൽ ഫിറ്റ്നസ് (ഹെൽത്ത് കാർഡ്) സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള രക്ത പരിശോധനയും ശാരീരികക്ഷമത പരിശോധനയും നടത്തും. മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ തൊഴിലാളികൾക്കും വേണ്ടി മെഡിക്കൽ ക്യാമ്പ് നാളളെ നടക്കും. 21 ന് രാവിലെ 9 മുതൽ ലാൽ ബഹദൂർ സ്റ്റേഡിയം കോംപ്ലക്സ് റൂം നമ്പർ 3ലും 22 ന് കടവൂരിലുള്ള ഹെയ്ക്കൻ ബൈ റോയലിലും 23 ന് കുണ്ടറ വ്യാപാര ഭവനിലും 24 ന് കൊട്ടിയം ഹോട്ടലിലും രാവിലെ 9 മുതൽ 4 വരെയാണ് ക്യാമ്പുകൾ. ഫോൺ:കോല്ലം7034395533, അഞ്ചാലുംമൂട്: 9526620168, കുണ്ടറ: 9946437730, കൊട്ടിയം: 9447228800
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |