കൊല്ലം: കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ‌്‌സ് യൂണിയൻ പനയം യൂണിറ്റ് വാർഷിക സമ്മേളനം പ്രസിഡന്റ് ഡി. മണികണ്‌ഠൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.ചെല്ലപ്പൻ ആചാരി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ. പി.ടി.ചന്ദ്രിക, എ.ഡി.ജയപാലൻ, ബ്ലോക്ക് സെക്രട്ടറി സി. മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു. പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ക്ഷാമാശ്വാസ ഗഡുക്കളുടെ കുടശിക തീർക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ഡി. മണികണ്‌ഠൻ പിള്ള (പ്രസി.),എ. പ്രതാപൻ (സെക്ര) ,കെ. ശാർങ്ങധരൻ (ട്രഷർ)എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |