
കൊച്ചി: കുട്ടികളുടെ ഭാവിയിലെ സുപ്രധാന ലക്ഷ്യങ്ങൾ കൃത്യതയോടെ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ദീർഘകാല സമ്പാദ്യ പദ്ധതിയായ 'ഐ.സി.ഐ.സി.ഐ പ്രു സ്മാർട്ട്കിഡ് 360' അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ക്രമബദ്ധമായി സമ്പാദ്യം കെട്ടിപ്പടുക്കാനും കുട്ടിയുടെ സ്‌കൂൾ വിദ്യാഭ്യാസം, ഉന്നത പഠനം, പ്രായപൂർത്തിയായ കാലഘട്ടത്തിലെ ലക്ഷ്യങ്ങൾ എന്നിവയ്ക്കാവശ്യമായ പണം ലഭിക്കാനുള്ള സൗകര്യവും നൽകുന്നു.
ഉപഭോക്താക്കളുടെ ഇഷ്ടപ്രകാരം ഓരോ ഘട്ടത്തിലും സാമ്പത്തിക ആവശ്യങ്ങൾ മുൻനിർത്തി ആവശ്യമനുസരിച്ച് തുക ലഭ്യമാക്കുന്നതിന് അവസരമുണ്ട്. ഉദാഹരണത്തിന് ഒന്നുകിൽ രക്ഷിതാവിന് മൂന്നോ നാലോ ഘട്ടങ്ങളിലായി തുല്യമായ തുക കൈപ്പറ്റാം, അല്ലെങ്കിൽ സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് കുറഞ്ഞ തുകയും കോളേജ്, ഉപരിപഠന കാലയളവിൽ ഉയർന്ന തുകയും ലഭിക്കുന്ന രീതിയിൽ ഇത് ക്രമീകരിക്കാം.
മാതാപിതാക്കൾക്ക് കുട്ടിയുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാനുള്ള ആവശ്യകത കണക്കിലെടുത്താണ് ഐ.സി.ഐ.സി.ഐ പ്രു സ്മാർട്ട്കിഡ് 360' തയ്യാറാക്കിയിരിക്കുന്നത്. ഇൻഷ്വറൻസ് എടുത്ത വ്യക്തിക്ക് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയാണെങ്കിൽ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പ്രീമിയം ഒഴിവാക്കാനുള്ള വ്യവസ്ഥയും, ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാനുള്ള വ്യവസ്ഥയും ഈ പദ്ധതിയിലുണ്ട്. ഇതിലൂടെ നോമിനിക്ക് ലൈഫ് കവർ തുക ലഭിക്കുകയും, ഭാവിയിലെ എല്ലാ പ്രീമിയങ്ങളും ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |