
ചെന്നൈ: പ്രമുഖ സ്വകാര്യ മേഖലാ ഡയറി കമ്പനി ഹാറ്റ്‌സൺ അഗ്രോ പ്രോഡ്രക്‌ട് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മികച്ച നേട്ടമുണ്ടാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,009.75 കോടി രൂപയായിരുന്ന പ്രവർത്തന വരുമാനം 17.61 ശതമാനം വർദ്ധിച്ച് 2,363.72 കോടി രൂപയായി. കമ്പനിയുടെ അറ്റാദായം 47.97 ശതമാനം ഉയർന്നു. കഴിഞ്ഞ വർഷം 40.94 കോടി രൂപയായിരുന്ന ലാഭം ഇത്തവണ 60.58 കോടി രൂപയായി. പാൽ, തൈര്, ഐസ്‌ക്രീം എന്നീ വിഭാഗങ്ങളിലുണ്ടായ ശക്തമായ ഉപഭോക്‌തൃ ആവശ്യവും കർഷക ശൃംഖലയിൽ നിന്നുള്ള തടസ്സമില്ലാത്ത പാൽ സംഭരണവുമാണ് വളർച്ചയ്ക്ക് പ്രധാന കാരണമായത്.
വിതരണ ശൃംഖലയുടെ വ്യാപനവും നൂതനമായ ഉത്പന്നങ്ങളുമാണ് നേട്ടത്തിന് പിന്നിലെന്ന് ഹാറ്റ്‌സൺ അഗ്രോ ചെയർമാൻ ആർ. ജി. ചന്ദ്രമോഗൻ അറിയിച്ചു.
അരുൺ ഐസ്‌ക്രീംസ്, ആരോഗ്യ മിൽക്ക്, ഹാറ്റ്‌സൺ ഡയറി പ്രോഡക്ട്‌സ്, ഇബാക്കോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉടമകളായ ഹാറ്റ്‌സൺ നാല് ലക്ഷത്തിലധികം കർഷകരിൽ നിന്നാണ് നേരിട്ട് പാൽ സംഭരിക്കുന്നത്. നിലവിൽ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലായി 4,000ലധികം എക്‌സ്‌ക്ലൂ സീവ് സ്റ്റോറുകൾ കമ്പനിക്കുണ്ട്. ഈ സാമ്പത്തിക വർഷത്തെ ആദ്യ ഒൻപത് മാസത്തിൽ 7,381.59 കോടി രൂപയുടെ വരുമാനവും 305.31 കോടി രൂപയുടെ ലാഭവും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |