
കൊച്ചി: കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ബാങ്ക് ഒഫ് ബറോഡയുടെ(ബി.ഒ.ബി) പുതിയ സാലറി അക്കൗണ്ട് പദ്ധതി ആരംഭിച്ചു. ഡിപ്പാർട്ടുമെന്റ് ഒഫ് ഫിനാൻഷ്യൽ സർവീസസിന്റെ സെക്രട്ടറി എം. നാഗരാജു അക്കൗണ്ട് പുറത്തിറക്കി. സാലറി അക്കൗണ്ടുകളുടെ പുതിയ രീതികളും ഇൻഷ്വറൻസ് പരിരക്ഷയുടെ വിവരങ്ങളും ഉൾപ്പെടെയുള്ള ഏകജാലക ബാങ്കിംഗ് സംവിധാനമാണിതെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ദേബാദത്ത ചാന്ദ് പറഞ്ഞു.
ആകർഷണം
• മൂന്ന് ലക്ഷം രൂപ ഓവർഡ്രാഫ്റ്റ്
• സൗജന്യ പ്രീമിയം ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും
• 1.5 കോടി രൂപ വരെ സൗജന്യ അപകട പരിരക്ഷ
• 15 ലക്ഷം രൂപവരെ സൗജന്യ ലൈഫ് ഇൻഷ്വറൻസ് പരിരക്ഷ
• പൂർണമായും പ്രോസസ്സിംഗ് ചാർജ് രഹിത ചെറുകിട വായ്പ
• ചെറുകിട വായ്പകൾക്ക് പലിശ ഇളവ്
• ലോക്കർ ചാർജിൽ 60 ശതമാനംവരെ ഇളവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |