
കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുന്നതിനായി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ സൂക്ഷ്‌മ,ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി(എം.എസ്.എം.ഇ) ആനുകൂല്യ പെരുമഴ ഒരുക്കാൻ ധനമന്ത്രി നിർമ്മല സീതാരാമൻ ഒരുങ്ങുന്നു. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ മറികടന്ന് മുന്നേറാൻ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് ധനമന്ത്രാലയം വിലയിരുത്തുന്നു. പുതിയ വിപണികൾ കണ്ടെത്തുന്നതിനും സാങ്കേതികവിദ്യ നവീകരിക്കുന്നതിനും ലാഭക്ഷമത കൈവരിക്കുന്നതിനും എം.എ്.എം.ഇകൾക്ക് കൈത്താങ്ങാൻ കഴിയുന്ന സമഗ്ര പദ്ധതിയാണ് ബഡ്‌ജറ്റിൽ പ്രതീക്ഷിക്കുന്നത്. പ്രവർത്തന വിപുലീകരണത്തിന് ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും പലിശയിളവോടെ വായ്പകൾ ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ടാകും. സംരംഭങ്ങളുടെ ക്രെഡിറ്റ് ഗാരന്റി കവർ 20 കോടി രൂപയായി ഉയർത്തുമെന്ന പ്രതീക്ഷ ശക്തമാണ്. അടിസ്ഥാന സൗകര്യ വികസന രംഗത്തെ മൂലധന നിക്ഷേപം ഉയർത്തുന്നതും എം.എസ്.എം.ഇ മേഖലയിലെ വളർച്ച ശക്തമാക്കുമെന്ന് സംരംഭകർ പറയുന്നു.
2047ൽ വികസിത രാജ്യമായി മാറാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ സാമ്പത്തിക മേഖലയിലെ രണ്ടാം വളർച്ചാ യന്ത്രമാണ് ചെറുകിട, ഇടത്തരം വ്യവസായങ്ങളെന്ന് കഴിഞ്ഞ ബഡ്‌ജറ്റിൽ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |