
ഒക്ടോബർ-ഡിസംബർ കാലയളവിലെ അറ്റാദായം 5,100 കോടി രൂപ
ന്യൂഡൽഹി: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ(പി.എൻ.ബി) മൂന്നാം ത്രൈമാസത്തിലെ അറ്റാദായം 5,100 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ 4,508 കോടി രൂപയായിരുന്നു.
പ്രവർത്തന ലാഭം 13 ശതമാനം ഉയർന്ന് 7,481 കോടി രൂപയായി. മൊത്തം കിട്ടാക്കടം 4.09 ശതമാനത്തിൽ നിന്ന് 3.19 ശതമാനമായും അറ്റ കിട്ടാക്കടം 0.32 ശതമാനമായും കുറഞ്ഞു.
ബാങ്കിന്റെ ആഗോള ബിസിനസ് 9.5 ശതമാനം വർദ്ധിച്ച് 28.92 ലക്ഷം കോടി രൂപയിലെത്തി. ആഗോള നിക്ഷേപം 16.6 ലക്ഷം കോടി രൂപയായും വായ്പകൾ 12.31 ലക്ഷം കോടി രൂപയായും ഉയർന്നു.
കാർഷിക അടിസ്ഥാന സൗകര്യ നിധി (എഐഎഫ്) പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ബാങ്കിന് വിവിധ പുരസ്‌കാരങ്ങളും ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |