
ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ടോൾ നൽകാതെ മുങ്ങുന്നവർ സൂക്ഷിക്കുക. ഇത്തരം വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കൽ ബുദ്ധിമുട്ടാകും. വിൽപന നടത്തി മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോൾ എൻ.ഒ.സിയും ലഭിക്കില്ല. ടോൾ പിരിവ് കാര്യക്ഷമത കൂട്ടാനും ദേശീയ പാതകളിലെ ടോൾ വെട്ടിപ്പ് തടയാനും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ ഭേദഗതിയെ തുടർന്നാണിത്. വാഹനം ഒരു ടോൾ ബൂത്ത് കടന്നുപോയതായി രേഖപ്പെടുത്തുകയും ടോൾ ലഭിക്കാതിരിക്കുകയും ചെയ്‌താൽ ആ വാഹനത്തിന്റെ പേരിൽ കുടിശിക രേഖപ്പെടുത്തും. ഭേദഗതി പ്രകാരം ടോൾ ഫീസ് കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാനും മറ്റൊരു സംസ്ഥാനത്തേക്ക് വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നൽകാനും സാധിക്കില്ല. എൻ.ഒ.സിക്ക് അപേക്ഷിക്കുമ്പോൾ വാഹനത്തിന് കുടിശ്ശികയില്ലെന്ന് ഉറപ്പു വരുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |