
കൊച്ചി: കേരളത്തിലെ മുൻനിര സംരംഭകരുടെ കൂട്ടായ്മയായ വിജയീഭവയുടെ വാർഷികാഘോഷം നാളെ ഉച്ചയ്ക്ക് ഒന്ന് മുതൽ രാത്രി 8 വരെ കാക്കനാട് തൃക്കാക്കര ചിറ്റിലപ്പള്ളി സ്‌ക്വയറിൽ നടക്കും. പാനൽചർച്ചകൾ, പ്രദർശനം തുടങ്ങിയവയും സംഘടിപ്പിക്കും. വിജയീഭവയിൽ നിന്നും വളർന്നുവന്ന വ്യവസായ സംരംഭകർ ക്ലാസെടുക്കും. കല്യാൺ സിൽക്‌സ് മാനേജിംഗ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ, പരസ്യചിത്ര സംവിധായകൻ വി.കെ. പ്രകാശ്, ഓക്‌സിജൻ റീട്ടെയിൽ മാനേജിംഗ് ഡയറക്‌ടർ ഷിജോ തോമസ്, മേഴ്‌സിലിസ് ഐസ്ക്രീം എം.ഡി ജോസഫ് മേഴ്‌സിലിസ്, ലക്ഷ്യ ഫൗണ്ടർ ഓർവെൽ, ഹീൽ എം.ഡി രാഹുൽ മാമ്മൻ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |