കോട്ടയം : വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ ആശ്രിതർക്ക് 33 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം അഡീഷണൽ മോട്ടോർ ആക്‌സിഡന്റ്‌സ് കോടതി ജഡ്ജി വി.സതീഷ് കുമാറിന്റെ ഉത്തരവ്. കടയനിക്കാട് മലകോട്ടയ്ക്കൽ സോമനാഥന്റെ മകൻ അജിത്ത് (29) ആണ് മരിച്ചത്. 2023 ജനുവരി 23 ന് മണിമല കറുകച്ചാൽ റോഡിൽ കുറ്റിക്കാട്ട് വളവിൽ അജിത്ത് ഓടിച്ച ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇത് ഓടിച്ചയാൾക്ക് ലൈസൻസില്ലാത്തതിനാൽ ഈ തുക ഇൻഷ്വറൻസ് കമ്പനിക്ക് ഈ ആളിൽ നിന്ന് ഈടാക്കാമെന്ന് ഉത്തരവിൽ പറയുന്നു. വാദി ഭാഗത്തിനായി അഡ്വ.ആന്റണി പനന്തോട്ടം ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |