
കൊടകര: ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പ്രത്യേക അതിഥിയായി പങ്കെടുക്കാൻ അശ്വതി വിബിക്ക് ക്ഷണം. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് അശ്വതി വിബി. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ക്ഷണം. അശ്വതി വിബി പ്രസിഡന്റായിരിക്കെ മറ്റത്തൂർ പഞ്ചായത്തിന് രണ്ട് തവണ സ്വരാജ് പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ചവരെയാണ് റിപ്പബ്ലിക് ദിന പരേഡിൽ അതിഥിയായി ക്ഷണിച്ചിട്ടുള്ളത്. തൃശൂർ ജില്ലയിൽ നിന്നും ക്ഷണം ലഭിച്ച എക തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രതിനിധിയാണ് അശ്വതി വിബി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |