
തൃശൂർ: സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നു മുതലാണ് മത്സരങ്ങൾ. ടെക്‌നിക്കൽ സ്‌കൂളിലെ വേദി മൂന്നിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മലയാളം പദ്യംചൊല്ലൽ, നാലിൽ ഇംഗ്ലീഷ് പദ്യംചൊല്ലൽ, അഞ്ചിൽ ചിത്രരചന (പെൻസിൽ), ചിത്രരചന(ജലച്ഛായം), കാർട്ടൂൺ, ആറിൽ കവിതാരചന (മലയാളം, ഇംഗ്ലീഷ്), ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), എഴിൽ കഥാരചന (ഇംഗ്ലീഷ്, മലയാളം), എട്ടിൽ പ്രസംഗം (ഇംഗ്ലീഷ്, മലയാളം) എന്നിങ്ങനെയാണ് ആദ്യ ദിവസത്തെ മത്സരങ്ങൾ. വൈകിട്ട് അഞ്ചിന് ടൗൺഹാളിൽ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം നിർവഹിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. സമാപനസമ്മേളനം 25ന് മൂന്നിന് മേയർ നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |