
തൃശൂർ: ആർട്ടിസ്റ്റ് വി.എസ്.ബാലകൃഷ്ണന്റെ സ്മരണാർത്ഥം അനുസ്മരണവും ചിത്രപ്രദർശനവും സംഘടിപ്പിക്കുന്നു. ആർട്ടിസ്റ്റ് വി.എസ്.ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ 23ന് രാവിലെ 10.30ന് ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ പ്രദർശനത്തിന് തുടക്കമാകും. അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി രാജി ആർ.പിള്ള വി.എസ്.ബാലകൃഷ്ണന്റെ കവിതാസമാഹാരം പ്രകാശിപ്പിക്കും. ആർട്ടിസ്റ്റ് കെ.എൻ.ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തും. ചലച്ചിത്ര കലാസംവിധാനത്തിൽ സംസ്ഥാന അവാർഡ് ജേതാവ് അജയൻ ചാലിശ്ശേരിയെ ചടങ്ങിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ ശങ്കർജി വല്ലച്ചിറ, പി.എസ്.ഗോപി, എം.കെ.കേശവൻ, എ.ആർ.ഗംഗാധരൻ, ഡേവിസ് ചക്കാലക്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |