
തൃശൂർ: ജില്ലയിലെ 59 വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന ക്രിയേറ്റീവ് കോർണറുകളിലെ പ്രധാന അദ്ധ്യാപകർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർക്കായി ക്രിയേറ്റീവ് കോർണർ ജില്ലാതല ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. അറിവും ജീവിത നൈപുണികളും കുട്ടികളിൽ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ തൊഴിൽബന്ധിത പ്രവർത്തനങ്ങളെ പാഠ പുസ്തക ആശയങ്ങളുമായി ഉൾച്ചേർക്കുന്ന നൂതന പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ പൂർണിമ സുരേഷ് അദ്ധ്യക്ഷയായി. ഡി.പി.ഒ കെ.ബി.ബ്രിജി, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ.കെ.വിനോദ്, മോഡൽ ഗേൾസ് പ്രധാനാദ്ധ്യാപിക കെ.പി.ബിന്ദു, ജെയ്‌സൺ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |