കുറ്റ്യാടി: ഭിന്നശേഷി സൗഹൃദ മനോഭാവം പണിയാൻ കോഴിക്കോട്ട് കടപ്പുറത്ത് ഈ മാസം 29 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിൻ്റെ പ്രചരണാർത്ഥം കുറ്റ്യാടിയിൽ വൻ ജനകീയ കൂട്ട ഓട്ടം സംഘടിപ്പിച്ചു. തണൽ വിദ്യാർത്ഥികളോടൊപ്പം വിവിധ സ്കൂളുകളിലെ സ്‌കൗട്ട്, ജെ.ആർ.സി ടീമുകളും അണിനിരന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ഫ്ലാഗ് ഒഫ് ചെയ്തു. ബ്ലോക്ക് മെമ്പർ സന്ധ്യ കരണ്ടോട് പ്രതിജ്ഞ ചൊല്ലി. സെക്രട്ടറി സെഡ്എ.സൽമാൻ സ്വാഗതവും പ്രിൻസിപ്പൽ ജോബി ജോൺ നന്ദിയും പറഞ്ഞു. മൊയ്തു കോരങ്കോട്ട്, ഒ.ടി നഫീസ, ശ്രീജേഷ് ഊരത്ത്, സബിന മോഹൻ, നസീറ ഫൈസൽ, ഉബൈദ് വാഴയിൽ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |