
പൂതങ്കര :ചാപ്പാലിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഒന്നാം പുനഃപ്രതിഷ്ഠ വാർഷികവും തൈപ്പൂയ മഹോത്സവവും 25 മുതൽ ഫെബ്രുവരി 2 വരെ നടക്കും . പതിവ് പൂജകൾക്ക് പുറമെ ഭാഗവത പാരായണം ,നിറപറ സമർപ്പണം ,അഷ്ടദ്രവ്യ മഹാഗണപതി ഹോമം ,നവകം ,പഞ്ചഗവ്യം ,കലശം ,കളഭം ,മരപ്പാണി ,കലശാഭിഷേകം ,സമ്പൂർണ്ണ കലശാഭിഷേകം എന്നീ പൂജ ചടങ്ങുകളും തിരു എഴുന്നള്ളത്തും ബാലക്കാവടി എഴുന്നള്ളത്തും ഉണ്ടാകും. നൃത്ത സന്ധ്യ ,കൈകൊട്ടിക്കളി ,നാമാഭിഷേകം ,എന്നി പരിപാടികളും അഗ്നിക്കാവടിയാട്ടം ,ആകാശ ദീപക്കാഴ്ച എന്നിവയും നടക്കും . .ഫെബ്രുവരി 2ന് ആയില്യം പൂജയും നൂറും പാലും ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |