
ആലപ്പുഴ: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ക്ഷാമബത്ത അവകാശമല്ലെന്നു കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിക്കണമെന്ന് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്പി.എ.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.റിട്ട.എസ്.പി.കെ.എൻ. ബാൽ,അബ്ദുൾ നാസ്സർ, വി.ആർ.പൊന്നൻ, എ.ഷെരീഫാ ബീവിഎന്നിവർ സംസാരിച്ചു. ടി.എച്ച്.എം.ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.അബ്ദുൾ ജലീൽ സ്വാഗതവും എസ്.ചിദാനന്ദൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അഡ്വ.ജി. ബാലഗോപാൽ (പ്രസിഡന്റ്),വി.ശാരദ, എ.അബ്ദുൾ മജീദ് (വൈസ് പ്രസിഡന്റുമാർ),ജി.രാജേന്ദ്രൻ(സെക്രട്ടറി),എസ്.അബ്ദുൾനാസർ, ലാൽ ബാബു(ജോയിന്റ് സെക്രട്ടറിമാർ),എസ്.അബ്ദുൾജലീൽ(ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |