
സന്തോഷ് ട്രോഫി : കേരളം ഇന്ന് പഞ്ചാബിനെ നേരിട്ടും
ദിബ്രുഗഡ് : സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റിൽ എട്ടാം കിരീടം തേടിയുള്ള കേരളത്തിൻ്റെ പോരാട്ടം ഇന്ന് തുടങ്ങുന്നു.
ഗ്രൂപ്പ് ബിയിൽ ആദ്യ മത്സരത്തിൽ പഞ്ചാബാണ് കേരളത്തിൻ്റെ എതിരാളികൾ. അസമിലെ ധെമാജിയിലെ സിലപത്തർ ഫുട്ബോൾ സ്റ്റേഡിയത്തിൽ രാവിലെ 9 മുതലാണ് മത്സരം. മുളകൊണ്ടുള്ള ഗ്യാലറി ഉൾപ്പെടെ സ്റ്റേ
ഡിയത്തിൻ്റെ നിലവാരമാണ് വെല്ലുവിളി. അസമിലെ തണുപ്പിനെ പേടിച്ച് വയനാട്ടിൽ ഉൾപ്പെടെ പരിശീലനം നടത്തിയാണ് പ്രധാന പരിശീലകൻ ഷഫീഖ് ഹസന്റെയും ക്യാപ്ടൻ സഞ്ജുവിന്റയും നേതൃത്വത്തിൽ ടീം കേരള അസമിൽ എത്തിയത്. എന്നാൽ പ്രതീക്ഷിച്ചതിന് വിപാരീതമായി അസമിൽ അത്രവലിയ തണുപ്പൊന്നമില്ലായിരുന്നു.
2022ലാണ് നിലവിലെ റണ്ണറപ്പായ കേരളം അവസാനമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്. കഴിഞ്ഞ തവണ ഫൈനലിൽ ബംഗാളിനോട് 1-0 ത്തിന് തോൽക്കുകയായിരുന്നു.ഇത്തവണ കണ്ണൂരിലും വയനാട്ടിലുമായിരുന്നു ടീമിന്റെ പരിശീലന ക്യാമ്പ്.
മറുവശത്ത് 8 തവണ ചാമ്പ്യന്മാരായ പഞ്ചാബ് ഇത്തവണയും വലിയ കിരീട പ്രതീക്ഷയിലാണ്. 8 തവണ റണ്ണറപ്പുമായിട്ടുണ്ട് പഞ്ചാബ്. എബിൻ റോസാണ് ടീമിന്റെ സഹപരിശീലകൻ.
ഗോൾകീപ്പർമാർ: ടി.വി. അൽകേഷ് രാജ്, എസ്. അജ്മൽ, എം. മുഹമ്മദ് ജസീൻ
പ്രതിരോധനിര: ജി. സഞ്ജു, എം. മനോജ്, അജയ് അലക്സ്, ബിബിൻ അജയൻ, എസ്. സന്ദീപ്, അബ്ദുൾ ബാദിഷ്, തേജസ് കൃഷ്ണ
മദ്ധ്യനിര: എം.എം. അർജുൻ, വി. അർജുൻ, ഒ.എം. ആസിഫ് , എം. വിഗ്നേഷ് , എൻ.എ. അബൂബക്കർ ദിൽഷാദ്
മുന്നേറ്റനിര: ടി. ഷിജിൻ, മുഹമ്മദ് അജ്സൽ, ഇ. സജീഷ്, പി.ടി. മുഹമ്മദ് റിയാസ്, എം.പി. മുഹമ്മദ് സിനാൻ , ഇ. മുഹമ്മദ് ആഷിഖ്, എൻ.എ. മുഹമ്മദ് അഷർ
കേരളം സന്തോഷ് ട്രോഫിയിൽ
7 - തവണ ചാമ്പ്യന്മാർ
9 - തവണ റണ്ണറപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |