
വണ്ടൂർ : മമ്പാട് പഞ്ചായത്തിൽ തെരുവ് നായകൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി. 50.000 രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത് .വെറ്ററിനറി ഡിസ്പെൻസറിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എം.ആർ സതീഷ്, വെറ്ററിനറി സർജൻ ഡോ. ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിലാണ് കുത്തിവയ്പ്പ്.ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷമീന കാഞ്ഞിരാല നിർവ്വഹിച്ചു . വൈസ് പ്രസിഡന്റ് പാലോളി നിഷാദ് അദ്ധ്യക്ഷത വഹിച്ചു അഷറഫ് ടാണ, രജീഷ് ഊട്ടുപുറത്ത് , അഫ്സൽ മുത്തു, മുബീന ചോലയിൽ പങ്കെടുത്തു.
, സൈഫുന്നിസ സിപി
സഫീന കൊള്ളശ്ശേരി സൈറ പിടി , രാജേഷ് വീട്ടിക്കുന്ന് . എന്നിവർ പങ്കെടുത്തു. പഞ്ചായത്തിൽ (എബിസി ) ആനിമൽ ബർത്ത് കൺട്രോൾ നടപ്പിലാക്കാൻ ഒരു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് എന്നും തെരുവ് നായ ശല്യം കുറക്കുന്നതിനായി വാർഡ് തോറും നടക്കുന്ന ഗ്രാമസഭകൾ വഴി ജാഗ്രത സമിതി രൂപികരിച്ച് അവരുമായി കൂടിയാലോചിച്ച് പഞ്ചായത്ത് തലത്തിൽ ഒരു ഷെൽട്ടർ നിർമ്മിക്കാനാവശ്യമായ സ്ഥലം കണ്ടെത്താൻ ശ്രമിക്കുമെന്നും അതു വഴി തെരുവ് നായ ശല്യം കുറക്കാനാവുമെന്നും പ്രസിഡന്റ് പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |