SignIn
Kerala Kaumudi Online
Sunday, 08 March 2026 10.00 AM IST

ഇറാനിൽ വീണത് 230 ബോംബുകൾ

Increase Font Size Decrease Font Size Print Page
pic

 ഇറാനിൽ വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ആക്രമണം നടത്തിയത് 80 ഇസ്രയേലി യുദ്ധവിമാനങ്ങൾ. സൈനിക കേന്ദ്രങ്ങളിലിട്ടത് 230 ബോംബുകൾ. ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിൽ തീപിടിത്തം. റെവല്യൂഷണറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ 16 വിമാനങ്ങൾ തകർത്തെന്ന് ഇസ്രയേൽ

 സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കുവൈറ്റ് പ്രതിരോധ മന്ത്രി അബ്ദുള്ള അലി അബ്ദുള്ള അൽ സലീം അൽ സബാഹുമായി ഫോൺ സംഭാഷണം നടത്തി. സൈനിക, പ്രതിരോധ സഹകരണം ചർച്ചയായി

 കുവൈറ്റിൽ അലി അൽ സലീം എയർ ബേസിനെ ആക്രമിച്ചെന്നും യു.എസ് സൈന്യത്തിന്റെ ഇന്ധന സംഭരണ കേന്ദ്രങ്ങളും രണ്ട് റൺവേകളും തകർത്തെന്നും ഇറാൻ

 വ്യോമപാത ഭാഗികമായി തുറന്നതോടെ ഖത്തർ എയർവേയ്സ് ഏതാനും ഫ്ലൈറ്റുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചു

 ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 കടന്നു. പലായനം ചെയ്തവർ 95,000 കടന്നു

 ഇസ്രയേലിന് നേരെയുള്ള ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണങ്ങൾ തകർത്തു. ഗോലാൻ ഹൈറ്റ്സിലെയും സഫദിലെയും ഇസ്രയേലി സൈനിക ബേസുകൾക്ക് നേരെ ഹിസ്ബുള്ള ഡ്രോണാക്രമണം നടത്തി
 ഇസ്രയേലിന് 15.18 കോടി ഡോളറിന്റെ ആയുധം നൽകാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അംഗീകാരം


 ഇറാക്കിലെ കുർദ്ദിസ്ഥാനിലെ ഹോട്ടലിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം
 ജോർദ്ദാനിലെ മുവാഫഖ് സാൽതി എയർ ബേസിൽ യു.എസിന്റെ താഡ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ റഡാർ സിസ്റ്റം യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇറാൻ തകർത്തെന്ന് റിപ്പോർട്ട്. 30 കോടി ഡോളർ വിലമതിക്കുന്ന സംവിധാനമാണ് തകർന്നത്
 അറബ് ലീഗ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര വെർച്വൽ യോഗം ഇന്ന്

---------------------------------------

ഇറാനിൽ ഇതുവരെ തകർന്നത്

യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ തകർന്നത് - 6,668 സിവിലിയൻ കേന്ദ്രങ്ങൾ

ഇതിൽ:


 5,535 ജനവാസ കെട്ടിടങ്ങൾ

 1,041 വാണിജ്യ കെട്ടിടങ്ങൾ

 14 ആരോഗ്യ കേന്ദ്രങ്ങൾ

 65 സ്കൂളുകൾ

 13 ഇറാനിയൻ റെഡ് ക്രെസന്റ് കേന്ദ്രങ്ങൾ


(സർക്കാരിതര മാനുഷിക സംഘടനയായ ഇറാനിയൻ റെഡ് ക്രെസന്റിന്റെ കണക്ക്)

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.