
കൊച്ചി: പൊള്ളലും മറ്റ് അപകടങ്ങൾ മൂലവും ഉണ്ടാകുന്ന വൈകല്യങ്ങളും വൈരൂപ്യങ്ങളും പരിഹരിക്കുന്നതിനായി എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ പ്രത്യേക ക്യാമ്പ് 27 മുതൽ ഫെബ്രുവരി 12 വരെ നടത്തും. ഉച്ച കഴിഞ്ഞ് 2 മുതൽ 4 മണി വരെ നടക്കുന്ന ക്യാമ്പിന് ഡോ.ജയകുമാർ, ഡോ.സെന്തിൽ കുമാർ, ഡോ. ആശ സിറിയക്, ഡോ.ദിവ്യ, ഡോ.കെ.ആർ.രാജപ്പൻ എന്നിവർ നേതൃത്വം നൽകും. അർഹരായവർക്ക് ചികിത്സാ ഇളവുകളും സൗജന്യ ചികിത്സയും നൽകും. സൗജന്യ രജിസ്ട്രേഷനും പരിശോധനയ്ക്കും വിളിക്കാം : 0484 2887800.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |