
കൊച്ചി: ഷട്കാല ഗോവിന്ദ മാരാർ സ്മാരക കലാസമിതി സംഘടിപ്പിക്കുന്ന രാസസഞ്ചാര നൃത്തനാട്യവിഷ്‌കാരം 25ന് വൈകിട്ട് 6ന് രാമമംഗലം ഗവ.എൽ.പി. സ്‌കൂൾ മൈതാനത്ത് നടക്കും. കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ മുഖ്യാതിഥിയാകും. മൂന്നാം നൂറ്റാണ്ടുകളിലെ പ്രമുഖ കവിയായിരുന്ന ചേരാമൻ മുതൽ വിഷ്ണു നമ്പൂതിരിയും സുഗതകുമാരിയുടെ വരെയുള്ള 40 പ്രസിദ്ധ കവിതാ സമാഹാരങ്ങളെ 2 മണിക്കൂർ നീണ്ട നൃത്തനാട്യാവിഷ്കാരമായി നടത്തും. പ്രാചീന കവിത്രയങ്ങൾ മുതൽ പ്രമുഖ കവികളെ കുറിച്ച് അറിവ് പകരുക എന്നതാണ് നൃത്യനാട്യാവിഷ്‌കാരത്തിന്റെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |