
കോട്ടയം: സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കൊങ്കണി സാഹിത്യ അക്കാഡമി (കേരള) സാക്ഷരത പരിപാടി നാളെ രാവിലെ 10.30 ന് ആർപ്പൂക്കര ജി.ബി സമാജം സമൂഹമഠം ഹാളിൽ നടക്കും. എ.എ.ടി.ടി.ഡി മെമ്പർ രാമേഷ് ഷേണായ് ഉദ്ഘാടനം നിർവഹിക്കും. കൊങ്കിണി സാഹിത്യ അക്കാഡമി കേരള വൈസ് ചെയർമാൻ പി.എസ് സച്ചിതാനന്ദ നായക് അദ്ധ്യക്ഷത വഹിക്കും. ദിലീപ് ആർ.കമ്മത്ത്, കെ.ഡി ആനന്ദ മല്ലൻ, പി.കെ രാകേഷ് പൈ, ടി.എം ലക്ഷ്മണ റാവു, ടി.കെ സർവോത്തമ നായക്, പി.എസ് രത്‌നാകര ഷേണായ്, അനു എസ്.ഷേണായ് തുടങ്ങിയവർ പങ്കെടുക്കും. പ്രൊഫ.കെ.എൻ.ആർ ഭട്ട് സാക്ഷരത ക്ലാസ് നയിക്കും. കൊങ്കണി സാഹിത്യ അക്കാദമി മെമ്പർ സെക്രട്ടറി ഡി.ഡി നവീൻകുമാർ സ്വാഗതം പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |