
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കൊഹ്‌ലിയുടെ ടെസ്റ്റ് വിരമിക്കലുമായി ബന്ധപ്പെട്ട് വമ്പൻ വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും കൊഹ്‌ലി വിരമിച്ചത് സ്വന്തം ഇഷ്ടപ്രകാരമല്ല, മറിച്ച് സാഹചര്യങ്ങളാണ് അദ്ദേഹത്തെ അങ്ങനെ ചെയ്യാൻ നിർബന്ധിതനാക്കിയതെന്ന് മുൻ താരം മനോജ് തിവാരി. 2025ൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് തൊട്ടുമുമ്പായിരുന്നു കൊഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.
സഞ്ജയ് മഞ്ജരേക്കറുടെ ചില നിരീക്ഷണങ്ങളെ തള്ളിക്കൊണ്ടാണ് ഇൻസൈഡ് സ്‌പോർട്ടിനോട് തിവാരി ഇക്കാര്യം സംസാരിച്ചത്. റൺസ് നേടാൻ പ്രയാസമുള്ള ടെസ്റ്റ് ഫോർമാറ്റ് ഉപേക്ഷിച്ച് എളുപ്പമുള്ള ഏകദിനത്തിൽ കൊഹ്‌ലി ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന മഞ്ജരേക്കറുടെ വാദത്തോടാണ് തിവാരി വിയോജിച്ചത്.

'കൊഹ്‌ലിയെ വിരമിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നാണ് എന്റെ നിരീക്ഷണം. അദ്ദേഹത്തിന് ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയേണ്ടി വരുന്ന തരത്തിലുള്ള സാഹചര്യം അവിടെ ഉണ്ടായി. സ്വന്തം ഇഷ്ടപ്രകാരം കളി നിർത്തുന്ന ഒരാളല്ല കൊഹ്‌ലി. അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചു എന്നത് സത്യമാണ്, പക്ഷേ ഇതിന് പിന്നിൽ നടന്ന കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്.' മനോജ് തിവാരി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |