
കോട്ടയം: കടയിൽ കയറുന്നതിനായി വാഹനം പാർക്ക് ചെയ്‌ത് ഉടമ പുറത്തിറങ്ങിയതിന് പിന്നാലെ കാർ ഉരുണ്ടുപോയി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ ആലുംതറയിലാണ് സംഭവം. ഇന്ന് രാവിലെ ഏഴരയോടെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ ഉടമ ഹാൻഡ് ബ്രേക്കിടാതെ കാർ നിർത്തി കടയിലേക്ക് പോയി. ഈ സമയം ധാരാളം വാഹനങ്ങൾ റോഡിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു.
പിന്നിലേക്ക് ഉരുണ്ടുപോയ കാർ റോഡിന്റെ മറുവശത്തെത്തി ഇരുമ്പുവേലിയിൽ ഇടിച്ചുനിൽക്കുകയായിരുന്നു. മറ്റ് വാഹനങ്ങളിൽ ഇടിക്കാതെ തലനാരിഴയ്‌ക്കാണ് വലിയ അപകടം ഒഴിവായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |