
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡനക്കേസിലെ അതിജീവിതയ്ക്കും മറ്റ് രണ്ട് കന്യാസ്ത്രീകൾക്കും റേഷൻ കാർഡ് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിൽ കോട്ടയം ജില്ല സപ്ലൈ ഓഫീസർ ബി. സജനിയാണ് കാർഡ് കൈമാറിയത്. രണ്ട് കന്യാസ്ത്രീകൾക്ക് അവരുടെ കുടുംബാംഗങ്ങളുടെ റേഷൻ കാർഡിൽ പേരുള്ളതിനാൽ അവിടെ നിന്ന് കുറവ് ചെയ്താണ് കാർഡ് അനുവദിച്ചത്.
ജീവിതം ദുരിതപൂർണമാണെന്ന മാദ്ധ്യമവാർത്തയെ തുടർന്ന് മന്ത്രി ജി.ആർ. അനിൽ മുൻകൈയെടുത്താണ് കാർഡ് അനുവദിച്ചത്. വിഷയത്തിൽ അന്വേഷണം നടത്താൻ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. അതിജീവിതയ്ക്ക് കുന്നത്തുനാട് താലൂക്കിലും സിസ്റ്റർ ആൻസിറ്റയ്ക്ക് തളിപ്പറമ്പ് താലൂക്കിലുമുള്ള റേഷൻ കാർഡിൽ പേര് ഉൾപ്പെട്ടിരുന്നു. ഇരുവരുടെയും അപേക്ഷ പ്രകാരം ഈ കാർഡുകളിൽ നിന്നുള്ള പേരുകൾ കുറവ് ചെയ്ത് ഇവർക്കും സിസ്റ്റർ എം.ജെ.ആൽഫിയ്‌ക്കും കാർഡുകൾ അനുവദിച്ചു.
മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസർ കെ.സിന്ധുമോൾ, റേഷനിംഗ് ഇൻസ്‌പെക്ടർ സാം മൈക്കിൾ, ഉദ്യോഗസ്ഥരായ ബി.ഷാജിമോൻ, രൂപേഷ് ആർ.ഷേണായ്, ടി.സുഭാഷ് കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |