
കളമശേരി: ഐക്യകേരളം ഐശ്വര്യകേരളം എന്ന ആശയത്തിൽ കൊച്ചിയുടെ വികസനം കളമശേരിയിലൂടെ എന്ന മുദ്രാവാക്യമുയർത്തി എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ എൻ.എ മുഹമ്മദ് കുട്ടി നയിക്കുന്ന വാഹന പ്രചാരണ ജാഥ 26 മുതൽ 31വരെ കളമശേരി നിയോജകമണ്ഡലത്തിലെ തദ്ദേശ സ്ഥാപന വാർഡുകളിലൂടെ കടന്നുപോകും. കളമശേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ എൻ.എ. മുഹമ്മദ് കുട്ടി, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കല്ലറ മോഹൻദാസ്, ജില്ലാ പ്രസിഡന്റ് കെ.കെ ജയപ്രകാശ്, മൈനോറിറ്റി ദേശീയ സെക്രട്ടറി ഡൊമിനിക് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |