
ആലപ്പുഴ: എസ്.ഡി കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കൂടിയാട്ട സോദാഹരണക്ലാസ്സ് കലാലയത്തിന് നവ്യാനുഭവമായി. കാലടി സംസ്കൃത സർവ്വകലാശാല പെർഫോമിംഗ് ആർട്സ് വിഭാഗം അദ്ധ്യാപകനും കൂടിയാട്ട കലാകാരനുമായ മാർഗ്ഗി മധുവിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ക്ലാസ്സ് നയിച്ചത്. കലാമണ്ഡലം മണികണ്ഠൻ, നേപഥ്യ ജിനേഷ് , മൂഴിക്കുളം ഹരികൃഷ്ണൻ, നേപഥ്യ രാഹുൽ ചാക്യാർ എന്നിവർ പങ്കെടുത്തു.
കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഡോ.വി.ആർ.പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ.എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |