കുറ്റ്യാടി : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി യേക്കാൾ വർഗീയത സി.പി.എം മന്ത്രിമാർ പറയുകയാണെന്നും സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ തലപ്പത്ത് നരേന്ദ്ര മോദിയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഫെബ്രുവരി 11ന് രാവിലെ 10 നാണ് കുറ്റ്യാടിയിൽ യാത്ര എത്തുക. പ്രമോദ് കക്കട്ടിൽ അദ്ധ്യക്ഷനായി. പാറക്കൽ അബ്ദുല്ല, വി.എം. ചന്ദ്രൻ, കെ. ബാലനാരായണൻ, അഹമ്മദ് പുന്നയ്ക്കൽ, കെ.ടി. ജെയിംസ്, കെ.ടി. അബ്ദുറഹ്മാൻ, ശ്രീജേഷ് ഊരത്ത്, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, സി.കെ. സുബൈർ, ടി.വി.ഗംഗാധരൻ,ഇബ്രാഹിം മുറിച്ചാണ്ടി, പി. എം. അബൂബക്കർ, സി.വി. അജിത്ത്, കാവിൽ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: പ്രമോദ് കക്കട്ടിൽ (ചെയ), നൊച്ചാട്ട് കുഞ്ഞബ്ദുല്ല(കൺ), കെ.ടി. അബ്ദുറഹ്മാൻ (ട്രഷ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |